ഭാരതമെങ്ങും പുകള്‍ കൊണ്ടിരിക്കുന്ന ദക്ഷിണകാശിയായ വര്‍ക്കലയില്‍ ശ്രീജനാര്‍ദ്ദന സ്വാമി ക്ഷേത്രം കഴിഞ്ഞാല്‍, അളു കൊണ്ടും അര്‍ത്ഥം കൊണ്ടും ഏറ്റവും വലുതും പ്രശസ്തവുമായ കുടുംബ ക്ഷേത്രമാണ് കുരയ്ക്കണ്ണി കണ്ണങ്കര വലിയ വീട്ടില്‍ ഭഗവതി ക്ഷേത്രം. ജനാര്‍ദ്ധന സ്വാമി ക്ഷേത്രത്തിനു ഏകദേശം 2KM വടക്കായി ടി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ആദിപരാശക്തിയായി ശ്രീ ദുര്‍ഗ്ഗാദേവിയും, വൈദ്യനാഥനായി ശ്രീപരമേശ്വരനും തുല്യ പ്രാധാന്യത്തോടെ ഇവിടെ കുടികൊണ്ട് ഭക്തര്‍ക്ക് സദാ അനുഗ്രഹം നല്കി പരിലസിക്കുന്നു. ഉപ ദേവതകളായി മഹാഗണപതി, ഭുവനേശ്വരി, രക്തചാമുണ്ഡി, ബ്രഹ്മരക്ഷസ് എന്നിവരും, സര്‍പ്പദേവതകളുടെ വിശാലമായ കാവും, പേയും കൂടാതെ ഭദ്രകാളീ സങ്കല്‍പ്പവും ഈ മഹാക്ഷേത്രത്തില്‍ അനുഗ്രപ്രദായകരായി വിരാജിക്കുന്നു. ക്ഷേത്രല്സവം കഴിഞ്ഞതിന് ശേഷം കണ്ണങ്കര കുടുംബാഗങ്ങളുടെ പൊതുയോഗത്തില്‍ നിന്ന് തെരെഞ്ഞടുക്കുന്ന ഒര് ക്ഷേത്ര കമ്മറ്റിയാണ് ക്ഷേത്ര ഭരണം നടത്തുന്നത്. ക്ഷേത്രത്തിനോട് ചേര്‍ന്ന് ആഡിറ്റോറിയം, സദ്യാലയം, പോറ്റിമഠം, ഊട്ട്പുര എന്നിവയുണ്ട്. അതു പോലേ ക്ഷേത്രത്തിലേയ്ക്ക് ആവശ്യമായ പൂക്കള്‍, പഴം, വാഴ, ഇല എന്നിവയ്ക്കായി ദേവരാമം, കദളീവനം, തുളസീവനം എന്നീ പദ്ധതികള്‍ നടന്ന് വരുന്നു. ക്ഷേത്രത്തില്‍ മുന്‍ കാലങ്ങളില്‍ നടന്നത് പോലേ വിവാഹങ്ങള്‍ നടത്തിവരാറുണ്ട്. ക്ഷേത്രത്തിലേ തിരുളല്സവം മകരമാസത്തിലേ രേവതി, അശ്വതി, ഭരണി നാളുകളില്‍ നടത്തിവരാറുണ്ട്. പ്രതിഷ്ഠാദിനം കുഭം മാസത്തിലേ പുണര്‍തം നക്ഷത്രത്തിലാണ്. തുലാമാസത്തിലേ ആയില്യം വിശേഷാല്‍ പൂജകളോട് കൂടി നടത്തിവരുന്നു.
Ongoing Programs
Retreats
Special Events
1. | പാല്പായിസം | (വ്യാഴം) ബ്രഹ്മരക്ഷസ് | Rs. 100 |
---|---|---|---|
2. | തിരുമധുരം | (വെള്ളി) ഭുവനേശ്ശ്വരി | Rs. 50 |
3. | ഉണ്ണിയപ്പം | (ശനി) ശിവന് | Rs. 100 |
4. | പൗര്‍ണ്ണമിപൂജ | (എല്ലാമാസവും പൗര്ണ്ണമിദിവസ്സം) | |
5. | മഹാഗണപതിഹോമം | (ചിങ്ങം) | |
6. | നവരാത്രിപൂജ | (കന്നി) | |
7. | ആയില്യം | (തുലാം) | |
8. | മണ്ഡലപൂജ,വിളക്ക് | (വിശ്ചികം) | |
9. | ലക്ഷാര്‍ച്ചന 41ാം ദിവസം | (ധനു) | |
10. | തിരുളല്സവം(രേവതി, അശ്വതി, ഭരണി ) | (മകരം) | |
11. | പ്രതിഷ്ഠാ ദിനം, പൊങ്കാല, ശിവരാത്രി വ്രതം, ധാര, വിശേഷാല്‍ പൂജ | ( കുഭം) | |
12. | വിഷുകണി, പഞ്ഞാമുദയം, ആദ്വത്യ പൂജ, നമസ്ക്കരം, പൊങ്കാല മേട ചിത്തിര, പുത്തിരൈ പാരായണം വിശേഷാല്‍ നിവേദ്യം | (മേടം) | |
13. | രക്തചാമുണ്ഡി പ്രതിഷ്ഠാ ദിനം, സമൂഹ ഗുരുസി പൂജ | (മിഥുനം) | |
14. | രാമായണ മാസാചരണം പട്ടാപിഷേകം | (കര്‍ക്കിടകം) |
പാല്പായിസം
തിരുമധുരം
ഉണ്ണിയപ്പം
Design & Developed by Alchemists Creative Labs